‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ ‘ആട് 2’ ലെ ആദ്യ ഗാനം പുറത്തിറങ്ങി (വീഡിയോ)


ആട് ഒരു ഭീകര ജീവി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘ആട് 2’ ലെ ആദ്യ ഗാനം പുറത്തിറങ്ങി. അണിയറ പ്രവര്‍ത്തകര്‍ ഇന്നാണ് ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടത്. ഇതിനകം തന്നെ ഗാനം യൂട്യൂബില്‍ തരംഗമായി.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു മഞ്ജിത്താണ് ‘ചങ്ങാതി നന്നായാല്‍’ എന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാനാണ് സംഗീതം.

വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ 22 നാണ് തിയേറ്ററില്‍ എത്തുക. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ഖ്യാതിയോടെയാണ് ‘ആട് 2’ തിയേറ്ററില്‍ എത്തുന്നത്.

DONT MISS
Top