പഞ്ചായത്ത് അധികൃതര്‍ പെട്ടിക്കട പൊളിച്ചു നീക്കി; കുമളിയില്‍ വിധവയുടെ ആത്മഹത്യാ ശ്രമം; എംഎല്‍എ ഇടപെട്ട് രക്ഷിച്ചു

എംഎല്‍എ ബിജിമോള്‍

ഇടുക്കി: പഞ്ചായത്ത് അധികൃതര്‍ പെട്ടിക്കട പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് കുമളിയില്‍ വിധവ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന എംഎല്‍എ ബിജിമോളുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അപകടം ഒഴിവായി. കട പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാശ്രമം നടത്തിയ വിധവയായ കനകമ്മയെ സ്ഥലത്തുണ്ടായിരുന്ന ബിജിമോള്‍ എംഎല്‍എയാണ് രക്ഷിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കുമളി ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.

പാര്‍ട്ടി ഓഫിസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് എന്നെ ജീവിക്കുവാന്‍ അനുവദിക്കൂ എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് എംഎല്‍എ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്.  ഇവരുടെ കയ്യില്‍ നിന്ന് എംഎല്‍എ തീപ്പെട്ടി പിടിച്ചു വാങ്ങി ഉടന്‍ തന്നെ ദേഹത്ത് വെള്ളം ഒഴിച്ചു പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

കുമളി ബസ്റ്റാന്റില്‍ കച്ചവടം നടത്തുന്ന ഇവരോട് കഴിഞ്ഞാഴ്ച ഇവിടെ നിന്ന് മാറ്റണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ കട ബലമായി അടപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിട്ടും ആരും ഗൗനിച്ചില്ല.

തുടര്‍ന്നാണ് ഇവര്‍ കടയുടെ മുമ്പില്‍ വച്ച് ആത്മഹത്യയ്ക്ക ശ്രമിച്ചത്. പിന്നീട് എംഎല്‍എ പഞ്ചായത്ത് സെക്രട്ടറിയെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി കുമളി സി ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് കട വക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊടുക്കാമെന്നു ധാരണയായി. അന്ധയായ അമ്മ ഇവരുടെ ആശ്രയത്തിലാണ് ജീവിക്കുന്നത്. വിവാഹിതയായ ഒരു മകളുണ്ട്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top