അംഗപരിമിതര്‍ക്ക് പരിമിതികളില്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി ആലപ്പുഴ ജില്ലാ കളക്ടര്‍

ടിവി അനുപമ (ഫയല്‍ ചിത്രം)

ആലപ്പുഴ: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളും അവശതയും അനുഭവിക്കുന്ന അംഗപരിമിതര്‍ക്കായി പരിമിതികളില്ലാതെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ ജില്ലാകളക്ടര്‍ ടിവി അനുപമ ഉറപ്പ് നല്‍കിയത്. ഭിന്നശേഷിക്കാര്‍ക്കായുള്ള അന്തര്‍ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു കളക്ടറുടെ ഉറപ്പ്.

എന്തൊക്കെ ക്ഷേമ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളുമാണ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആവശ്യമുള്ളതെന്ന് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു തന്നെ നിര്‍ദേശിക്കാവുന്നതാണെന്നും കളക്ടര്‍ വ്യക്തമാക്കി. മുഖ്യധാരാ പ്രവര്‍ത്തനങ്ങില്‍ പങ്കാളികളാകുന്നതിനും സന്തുഷ്ടജീവിതം ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ അനുഭാവപൂര്‍ണമായ പിന്തുണ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പരിമിതികളില്ലാത്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ ഉറപ്പ് നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top