രാജ്യത്തെ മികച്ച പത്ത് അഭിഭാഷകരുടെ പട്ടികയില്‍ ഉഡുപ്പി സ്വദേശി ഡോക്ടര്‍ ബിവി ആചാര്യ

മംഗളുരു: കര്‍ണാടക മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഡോ. ബി.വി. ആചാര്യ രാജ്യത്തെ പത്ത് അഭിഭാഷകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും ഈ ബഹുമതി കരസ്ഥമാക്കി ഏക വ്യക്തി കൂടിയാണ് ഉഡുപ്പി സ്വദേശിയായ ഡോ. ബി.വി. ആചാര്യ.ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് പട്ടിക തയ്യാറാക്കിയത്.

ഡിസംബര്‍ മൂന്നിന് അഡ്വക്കേറ്റ്‌സ് ദിനത്തിലാണ് രാജ്യത്ത് പത്ത് മികച്ച അഭിഭാഷകരെ പ്രഖ്യാപിക്കുന്നത് .ഡെല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ.പി ഷാ, മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍, അറ്റോര്‍ണി ജനറല്‍ കെ കെ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് ആചാര്യയെ ആദരിച്ചു.

DONT MISS
Top