കൂടുതല്‍ സമയം പന്ത് കൈവശം വെക്കുക, ഗോള്‍ നേടുക: ലക്ഷ്യം വ്യക്തമാക്കി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തില്‍

കൊച്ചി: ഐഎസ്എല്ലില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് ഗോള്‍ നേടാനായിരിക്കും ശ്രമമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. പ്രതിരോധം ശക്തമാക്കിയുളള ഗെയിം പ്ലാനാണ് മുംബൈ പുറത്തെടുക്കുക.

ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തില്‍

35,000 ല്‍പ്പരം കാണികള്‍. ഗോളടിക്കാന്‍ കഴിവുളള ബെര്‍ബെറ്റോവും സികെ വിനീതും ഇയാന്‍ ഹ്യൂമും. കഴിഞ്ഞ രണ്ടുകളികളിലും കടലാസില്‍ മുന്നിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോള്‍വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കുക, ഒപ്പം സ്വന്തം മൈതാനത്ത് ആദ്യജയവും ലക്ഷ്യമിട്ടാണ് മഞ്ഞപ്പട മുംബൈക്കെതിരെ ഇറങ്ങുക. ഫിനിഷിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് ടീമിന്റെ വിലയിരുത്തല്‍. പ്രതിരോധതാരം വെസ്റ്റ് ബ്രൗണ്‍ പരുക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്. ജയിച്ചാല്‍ വിലപ്പെട്ട പോയിന്റ് മൂന്ന് ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. ഇന്ന് ഗംഭീര ജയമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്വപ്നം കാണുന്നത്.

മൂന്ന് കളിയില്‍ ഒരുജയവും രണ്ട് തോല്‍വിയുമാണ് മുംബൈ സിറ്റിയുടെ അക്കൗണ്ടിലുളളത്. പൂനെ, ബംഗളുരു ടീമുകളോടാണ് മുംബൈയുടെ തോല്‍വി. ഇതുവരെ വഴങ്ങിയത് അഞ്ചുഗോളുകള്‍. പ്രതിരോധം ശക്തമാക്കാനാണ് മുബൈയുടെ ശ്രമം.

മതിയായ വിശ്രമം കിട്ടാത്തതിനാല്‍ മത്സരക്രമത്തേയും മുംബൈ പരിശീലകന്‍ വിമര്‍ശിച്ചു. അവധി ദിവസമായതിനാല്‍ കാണികളുടെ ഒഴുക്ക് ഉണ്ടാകാനാണ് സാധ്യത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top