ആര്‍ട്ടിക് ദൗത്യത്തിന് തയ്യാറെടുത്ത് മലയാളി; പിന്തുണയ്ക്കുകയാണെങ്കില്‍ നിയോഗ് പോളിംഗില്‍ ഒന്നാമതെത്തും

നിയോഗ്

തിരുവനന്തപുരം: ആര്‍ട്ടിക് പോളാര്‍ എസ്ട്രീം എക്‌സ്‌പെഡഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിക്ക് ഇപ്പോള്‍ വേണ്ടത് നമ്മുടെയൊക്കെ പിന്തുണയാണ്. വേള്‍ഡ് വൈഡ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള നിയോഗിന് ആര്‍ട്ടികില്‍ ഇന്ത്യന്‍ പതാക പാറിക്കാനായാല്‍ അത് ചരിത്ര നേട്ടമായിരിക്കും.

ലോകത്തില അതിസാഹസിക പ്രകടനമായ ആര്‍ട്ടിക് പോളാര്‍ എസ്ട്രീമിന് റാങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ മാത്രമാണ് യോഗ്യത നേടുക എന്നിരിക്കെ ഒന്നാമതെത്താന്‍ നിയോഗിന് ഇന്ത്യക്കാരുടെ പിന്തുണ വേണം. നിയോഗിനെ പിന്തള്ളി പാകിസ്താന്‍ സ്വദേശി മുഷാഹിദ് ഷായാണ് പോളിംഗില്‍ ഒന്നാംസ്ഥാനത്ത്. പാകിസ്താനില്‍ മുഷാഹിദിനായി നടക്കുന്ന പ്രചരണമാണ് നിയോഗിനെ പിന്നിലാക്കിയത്.

ഇന്ത്യ-പാകിസ്താന്‍ തമ്മിലുള്ള പോരാട്ടമാണെന്നാണ് പ്രചരണം. ഇതിനായി പാകിസ്താനില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സെലിബ്രിറ്റികളുള്‍പ്പെടെ വന്‍ നിരയും സജീവമായി നിലകൊള്ളുന്നു. പല വിഭാഗങ്ങളിലായാണ് പോളിംഗ് നടക്കുന്നത്. പാകിസ്താനോടൊപ്പം ദി വേള്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താണ് നിയോഗ്. സെന്‍ട്രല്‍ യൂറോപ്പ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കിറ്റി സായയാണ് മൊത്തം പോളിംഗില്‍ ഒന്നാമത്.

300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക് മേഖല മൈനസ് 30 ഡിഗ്രി തണുപ്പും നേരിട്ട് മുറിച്ചുകടക്കുന്ന സാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം. കയ്യില്‍ പണമില്ലാതെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് റെക്കോഡിട്ട നിയോഗിന്റെ പുതിയ സ്വപ്‌ന സാക്ഷാത്കാരത്തിനായി നമുക്കും കൈകോര്‍ക്കാം. ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ഒരു മലയാളിയുടെ പേര് ചേര്‍ക്കുന്ന അതുല്ല്യ നിമിഷത്തില്‍ ഈ മിടുക്കന് വേണ്ടി വോട്ടുചെയ്യുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാകുക.

വോട്ട് ചെയ്യേണ്ട വിലാസം http://polar.fjallraven.com/contestant/?id=3054

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top