വ്യക്തി വിവരങ്ങളുടെ ചോര്‍ച്ച: ചൈനീസ് ആന്‍ഡ്രായ് ആപ്പുകള്‍ ഇന്ത്യന്‍ സൈന്യത്തിന് തലവേദനയാകുന്നു

ദില്ലി: ചൈനീസ് ആന്‍ഡ്രായ് ആപ്പുകള്‍ ഇന്ത്യന്‍ സൈന്യത്തിന് തലവേദനയാകുന്നു. ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ജനപ്രിയ ആപ്പുകള്‍ പോലും ഫോണില്‍നിന്ന് ഡേറ്റാ അടിച്ചുമാറ്റി അതിര്‍ത്തി കടത്തുന്നുവെന്നാണ് കണ്ടെത്തല്‍.

ട്രൂകോളര്‍, ഷെയര്‍ ഇറ്റ് വീചാറ്റ്, വെയ്‌ബോ, യുസി ബ്രൗസര്‍, യുസി ന്യൂക്‌സ്, ന്യൂസ് ഡോഗ് തുക്കി ചൈനീസ് എന്നീ ആപ്പുകളാണ് പ്രശ്‌നക്കാര്‍. ഇവയെല്ലാം ഉപഭോക്താവിന്റെ വിവരങ്ങള്‍ സംഭരിച്ച് ചൈനയിലെത്തിക്കുകയാണെന്നാണ് സംശയം. ഇവ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

മൊത്തം 42 ആപ്പുകള്‍ക്കെതിരെയാണ് സംശയം. നേരത്തെ വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഷവോമി ഫോണുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.

DONT MISS
Top