വാടക വീട്ടില്‍ യുവതി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

പ്രതീകാത്മക ചിത്രം

കൊച്ചി: 19 വയസുകാരിയെ വാടകവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.  കൊച്ചി വൈറ്റിലയിലെ തൈക്കൂടം ബണ്ട് റോഡിലെ വാടക വീട്ടിലാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി നിത്യയാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മൂന്നു മാസം മുന്‍പാണ് തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മരിയപ്പന്‍ ദിവ്യയെ വിവാഹം കഴിച്ചത്. തൈക്കൂടത്ത് വാടക വീടിനടുത്തു തന്നെ പലചരക്ക് കട നടത്തി വരികയാണ് മാരിയപ്പന്‍.  വൈകുന്നേരം നാലു മണിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഭര്‍ത്താവുമായുണ്ടായ കുടുംബ വഴക്കാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നു.   മരട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top