ഷാജിപ്പാപ്പന്‍ ക്രിസ്മസിനെത്തും; ആട് 2 റിലീസിംഗ് തിയതി പ്രഖ്യാപിച്ചു


ജയസൂര്യ നായകനായ ആട് രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബര്‍ 22നാണ് എത്തുന്നത്. ആട് ഒന്നാം ഭാഗത്തിലെ ഹിറ്റ് കഥാപാത്രമായ ഷാജിപ്പാപ്പന്‍ അങ്ങനെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ആട് ഒന്നാം ഭാഗത്തിന് വേണ്ടരീതിയില്‍ തിയേറ്ററുകളില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രം പിന്നീട് കണ്ടവരെല്ലാം ഷാജിപ്പാപ്പന്റെ ആരാധകരായി മാറി. ഇത് തിരിച്ചറിഞ്ഞ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് തരുന്ന സമ്മാനമാണ് ഷാജിപ്പാപ്പന്റെ തിരിച്ചുവരവ്.

മിഥുന്‍ മാനുവല്‍ തോമസ് ആന്‍മരിയയ്ക്കും അലമാരയ്ക്കും ശേഷം സംവിധാനം ചെയ്ത ചിത്രം ഷാജിപ്പാപ്പന്റെ രണ്ടാം വരവുതന്നെ. അറയ്ക്കല്‍ അബുവിനേപ്പോലുള്ള പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും ഉണ്ടാകും. സര്‍ബത്ത് ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് ബാബു എത്തും. ചിത്രത്തിന്റെ നിര്‍മാതാവ്കൂടിയായ വിജയ് ബാബുതന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതും.

DONT MISS
Top