സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളക്ക് ഇന്ന് കൊടിയിറക്കം; മന്ത്രി കടന്നപ്പള്ളി മേളക്ക് സമാപനം കുറിക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തെ വിസ്മയിപ്പിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. ശാസ്ത്ര മേളയിൽ എറണാകുളവും ഐടി മേളയിൽ കണ്ണൂരും ജേതാക്കളായി. പ്രവർത്തി പരിചയ മേളയിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. സാമൂഹ്യ ശാസ്ത്രമേളയിൽ 149 പോയിന്റുമായി കാസർഗോഡ് ജില്ല മുന്നേറ്റം തുടരുകയാണ്. മൂന്ന് ദിവസമായി നടക്കുന്ന മേള ഇന്ന് സമാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേളക്ക് സമാപനം കുറിക്കും. 

DONT MISS
Top