കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിക്കൊന്നു (വീഡിയോ)


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജയ്പാഗുരിയില്‍ കാട്ടാനയുടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സാദിഖ് എന്ന യുവാവിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.

കാടിന്റെ ഉള്ളിലുടെയുള്ള വഴിയില്‍ ആനയെ കണ്ട് ഫോട്ടോ എടുക്കാനൊരുങ്ങിയതാണ് സാദിഖ്. എന്നാല്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ പാഞ്ഞെത്തിയ ആന സാദിഖിനെ ഉപദ്രവിക്കുകയായിരുന്നു.

റോഡില്‍ ആനയിറങ്ങിയതിനാല്‍ മറ്റ് വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട് ആന പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഒരു വാഹന യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചതും.

DONT MISS
Top