കാസര്‍ഗോഡ് എഡിഎം ആയി എന്‍ ദേവിദാസും ആര്‍ഡിഒ ആയി സി ബിജുവും ചുമതലയേറ്റു


കാസര്‍ഗോഡ്: കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി എന്‍ ദേവിദാസ് ചുമതലയേറ്റു. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്. 2010 മുതല്‍ കാസര്‍ഗോഡ് കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന സി ബിജു റവന്യൂ ഡിവിഷണല്‍ ഓഫീസറായി (ആര്‍ഡിഒ) ചുമതലയേറ്റു. 2017 മാര്‍ച്ചില്‍ സര്‍വ്വീസില്‍ പ്രവേശിച്ച സി ബിജു കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശിയാണ്. കോഴിക്കോട് മോഡല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം അധ്യാപകനായിരുന്നു.

കാസര്‍ഗോഡ് എഡിഎം ആയിരുന്ന എച്ച് ദിനേശിനെ തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിച്ചു. കാഞ്ഞങ്ങാട് ആര്‍ഡിഒ ആയിരുന്ന ഡോ. പി കെ ജയശ്രീക്ക് വിദ്യാഭ്യാസ മിഷന്‍ സിഇഒയുടെ ചുമതല നല്‍കി. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന കെ സുധീര്‍ ബാബുവിനെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മൂവര്‍ക്കും സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ നിന്ന് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍. കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശിയായ എച്ച് ദിനേശന് തുറമുഖവകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചത് കാസര്‍ഗോഡ് ജില്ലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. വികസനപരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ തുറമുഖ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിതനായ എച്ച് ദിനേശ് പറഞ്ഞു.

ഒട്ടേറെ തുറമുഖ പദ്ധതികള്‍ പ്രാരംഭഘട്ടത്തിലും പഠനത്തിലുമാണ്. ഇവയുടെ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും. മത്സ്യബന്ധന മേഖലയില്‍ ഏറെക്കാലമായി തൊഴിലാളികള്‍ ഉന്നയിച്ചുവരുന്ന ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ എളുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധ്യതാപഠനം പൂര്‍ത്തിയായ അജാനൂര്‍ തുറമുഖം നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികളുടെ സാധ്യതകള്‍ ഉടന്‍ തേടും. 65 കോടിയാണ് അജാനൂര്‍ തുറമുഖത്തിന് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തന്നെ പ്രാഥമിക പഠനങ്ങള്‍ നേരത്തേ പൂര്‍ത്തിയായ ബേക്കല്‍ ഫിഷറീസ് തുറമുഖത്തിന് ഹൈഡ്രോഗ്രാഫിക് പരീക്ഷണം ഉടന്‍ ആരംഭിക്കാനും നടപടി എടുക്കുമെന്നും

DONT MISS
Top