സൈന്യത്തിലിരുന്ന് ഐഎസ് റിക്രൂട്ട്‌മെന്റ്; സൗദി സൈനികന് 23 വര്‍ഷം ജയില്‍ ശിക്ഷ

പ്രതീകാത്മക ചിത്രം

ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് 23 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം രാജ്യം വിടുന്നതിന് വലക്കുമേര്‍പ്പെടുത്തിയിട്ടുമുണ്ട്. തീവ്രവാദ ആശയം പ്രചരിപ്പിച്ചതിനും മറ്റും നിരവധി തെളിയുകള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്.

ഭീകരവാദ സംഘടനയായ ഐഎസിനെ ഇയാള്‍ പിന്തുണച്ചു എന്നതാണ് കേസ്. സൈനികന്‍ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തപ്പെട്ടു. ഇയാളുടെ സോഷ്യല്‍ മീഡിയിലെ പ്രൊഫൈല്‍ ചിത്രം അല്‍ ഖാഇദയുടെ മുന്‍ നേതാവ് ഉസാമ ബിന്‍ലാദിന്റെതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉസാമ ബിന്‍ലാദിന്റെ പ്രവൃത്തികളെ ഇയാള്‍ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രചരണം നടത്തി. സൗദി ഭരണകൂടത്തെ അട്ടിമറിക്കാനായി ഇയാള്‍ ഭരണകൂടത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയും ജനങ്ങളില്‍ അസഹിഷ്ണുത ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ജിഹാദ് ആശയവുമായി ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതിന് സിറിയ ഉള്‍പ്പെടെയുള്ള രാജൃങ്ങളില്‍ പോയി എന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടു.

ഭീകര സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത് കൂടാതെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് രേഖകളും ഇയാളില്‍നിന്നും പിടികൂടിയതായും കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ള തെളിവുളില്‍ പറയുന്നു.

DONT MISS
Top