പടയൊരുക്കം ജാഥയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് ഇന്ന് തുടക്കം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ഇന്ന് ആലപ്പുഴ ജില്ലയിലെത്തും. ജാഥയുടെ പ്രചരണാര്‍ത്ഥം വിവിധ വാഹനങ്ങളില്‍ ഇന്നലെ വിളംബര ജാഥ നടത്തി. ജില്ലയിലെ എട്ടു നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കുന്നത്.

കോട്ടയം ജില്ലയിലെ വൈക്കത്ത് നിന്ന് ഇന്ന് വൈകിട്ട് തവണക്കടവില്‍ എത്തിച്ചേരുന്ന ജാഥയെ ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. വൈകിട്ട് നാലിന് തുറവൂരും 5.30 ന് ചേര്‍ത്തലയിലും സ്വീകരണം ഏറ്റുവാങ്ങി ഏഴുമണിക്ക് ആലപ്പുഴയില്‍ എത്തിച്ചേരും.

കോണ്‍ഗ്രസ് ദേശീയ നേതാവ് സച്ചിന്‍ പൈലറ്റ് എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പര്യടനത്തിന്റെ രണ്ടാം ദിവസമായ 24 ന് രാവിലെ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുമായി ആശയ വിനിമയം നടത്തും. തുടര്‍ന്ന് എടത്വയില്‍ നിന്ന് പര്യടനം ആരംഭിക്കുന്ന ജാഥയ്ക്ക് ചെങ്ങന്നൂരും മാവേലിക്കരയിലും ഹരിപ്പാട്ടും സ്വീകരണം നല്‍കും. പഞ്ചാബ് പിസിസി പ്രസിഡന്റും എംപിയുമായ സുനില്‍ ഝാക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

DONT MISS
Top