ദി കാമസൂത്ര ഗാര്‍ഡന്‍: മലയാളികളുടെ ഹോളിവുഡ് സിനിമ

മലയാളികളുടെ ഹോളിവുഡ് ചിത്രം പുറത്തുവരുന്നു. ദി കാമസൂത്ര ഗാര്‍ഡന്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.

അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റിനുവേണ്ടി എവി അനൂപും ബ്ലസ്സന്‍ മണ്ണിലുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ റിജു ആര്‍ സാം രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ചിത്രമൊരുക്കുന്നത്.

നിരവധി വിദേശ താരങ്ങള്‍ക്കൊപ്പം മലയാളികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റസ്‌ലിംഗ് താരമായ ബില്‍ ഡിമോട്ടും ചിത്രത്തിലൊരു വേഷം അവതരിപ്പിക്കുന്നു. ഒരു വേശ്യാലയവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

DONT MISS
Top