‘പത്മാവതി’ക്കെതിരേ വീണ്ടും ബിജെപി നേതാവ് സൂരജ്പാല്‍ അമു; സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കും

സൂരജ്പാല്‍ അമു

ചണ്ഡീഗഢ്: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ‘ പത്മാവതി’ സിനിമയ്‌ക്കെതിരേ വീണ്ടും വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് സൂരജ്പാല്‍ അമു. നേരത്തെ ഈ സിനിമയുടെ സംവിധായകന്‍ ബന്‍സാലിയുടെയും നായികയായ ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ച് പുലിവാല് പിടിച്ച നേതാവാണ് അമു. ഈ പ്രസ്താവനയുടെ പേരില്‍ ബിജെപി നേതൃത്വം അമുവിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയ്‌ക്കെതിരേ വീണ്ടും അമു രംഗത്തുവന്നത്.

രാജ്യത്ത് ഒരു തിയേറ്ററിലും ‘പത്മാവതി’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. റാണി പത്മാവതിയെ മോശമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ സിനിമ കാണാന്‍ ആരെയും അനുവദിക്കില്ല. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ മുഴുവന്‍ ക്ഷത്രിയ സമാജവും ചേര്‍ന്ന് രാജ്യത്തെ തീയേറ്ററുകളെല്ലാം തകര്‍ക്കും -അമു പറഞ്ഞു.

‘പത്മാവതി’ സിനിമയുടെ ട്രെയിലര്‍ ടെലിവിഷന്‍ ചാനലുകളിലും സിനിമാ തിയേറ്ററുകളിലും കാണിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ട്രെയിലര്‍ ഞാനും കണ്ടു. ട്രെയിലറില്‍ കണ്ട കാഴ്ചകളെ കുറിച്ച് നിങ്ങളോട് പറയാന്‍ പോലും തനിക്ക് ലജ്ജ തോന്നുന്നതായും അമു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞാന്‍ ആ സിനിമ കാണാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരെ കാണാന്‍ അനുവദിക്കുകയുമില്ല. നിങ്ങള്‍ ഇതിനെ ഗുണ്ടായിസം എന്നു വിളിച്ചാലും അതെന്നെ ബാധിക്കില്ല-ഹരിയാനയിലെ ബിജെപി മീഡിയ കോ ഓര്‍ഡിനേറ്ററായ സൂരജ്പാല്‍ അമു വ്യക്തമാക്കി.

‘പത്മാവതി’യുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെയും ദീപികയുടെയും തലയെടുക്കുന്നവര്‍ക്ക് പത്തുകോടി രൂപ പാരിതോഷികം അമു പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ കേസ് എടുത്തിട്ടുണ്ട്. പ്രസ്താവനയുടെ പേരില്‍ ബിജെപി നേതൃത്വം അമുവില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു. സിനിമയുടെ സംവിധായകന്‍ ബന്‍സാലി, നടി ദീപിക എന്നിവരുടെ തല കൊയ്യുന്നവര്‍ക്ക് അഞ്ചുകോടി സമ്മാനിക്കുമെന്ന് മീററ്റില്‍നിന്നുള്ള ഒരു നേതാവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ അഭിനന്ദിച്ച അമു ഇരുവരുടെയും തല കൊയ്യുന്നവര്‍ക്ക് തന്റെ വകയായി പത്ത് കോടി രൂപ കൂടിയുണ്ടാകുമെന്നായിരുന്നു പ്രഖ്യാപിച്ചത്.

‘പത്മാവതി’ നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച  നിരാകരിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി സുപ്രിംകോടതി തള്ളിയത്.
അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. ഇപ്പോഴത്തെ ഇടപെടലുകള്‍ മുന്‍വിധിയോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കി.

ര​ണ്‍​വീ​ർ സിം​ഗും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക  റാ​ണി പ​ദ്മാ​വ​തി​യാ​യും ര​ണ്‍​വീ​ർ ചിത്രത്തില്‍ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യാ​യുംഎ​ത്തു​ന്നു.  ച​ല​ച്ചി​ത്ര​ത്തി​ൽ പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും വ്യക്തമാക്കി ര​ജ​പു​ത് ക​ർ​ണി സേന എ​ന്ന സം​ഘ​ട​നയാണ് പ്രധാനമായും പ്രതിഷേധവുമായെത്തിയത്. ചിത്തോദ്ഗഢ് കൊട്ടാരം  ആ​ക്ര​മി​ച്ച അ​ലാ​വു​ദി​ൻ ഖി​ൽ​ജി​ക്ക് കീ​ഴി​ൽ മു​ട്ടു​മ​ട​ക്കാ​തെ ജീ​വ​ത്യാ​ഗം ന​ട​ത്തി​യ പോ​രാ​ളി​യാ​ണ് രാ​ജ്ഞി​യെ​ന്ന് ക​ർ​ണി സേ​ന പ​റ​യു​ന്നു. പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്തു​ത​ന്നെ ര​ജ​പു​ത് ക​ർ​ണി സേ​ന  പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു.

പിന്നാലെ ബിജെപിയിലെ ഒരു വിഭാഗവും ചിത്രത്തിനെതിരേ രംഗത്തുവരുകയായിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരും ചിത്രത്തിനെതിരേ നിലപാട് സ്വീകരിച്ചിരുന്നു.

ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് റിലീസ് തീയ്യതി മാറ്റിയതായി നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top