വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചാല്‍ മാത്രം പോരാ, വെളിയിട വിസര്‍ജനം തടയാനും അധ്യാപകര്‍ പോകണമെന്ന് ബിഹാര്‍ സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

പാറ്റ്‌ന : ജനങ്ങള്‍ പൊതുസ്ഥത്ത് മലവിസര്‍ജ്ജനം നടത്തുന്നത് തടയാന്‍ അധ്യാപകര്‍ കാവല്‍ നില്‍ക്കണം എന്ന ബിഹാര്‍ സര്‍ക്കാരിന്റെ ഉത്തരവിനെതിരെ അധ്യാപകരുടെ പ്രതിഷേധം ശക്തമാവുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനു പുറമെയാണ് അധ്യാപകര്‍ക്ക് ഈ അധിക ജോലികൂടി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഔറംഗാബാദിലും മുസാഫര്‍പൂരിലുമുള്ള അധ്യാപര്‍ക്കാണ് ഈ ചുമതലകള്‍ ലഭിച്ചിരിക്കുന്നത്.

രാവിലേയും വൈകുന്നേരവും അധ്യാപകര്‍ ജനങ്ങള്‍ പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണം. പരസ്യമായി മലവിസര്‍ജ്ജനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് വ്യക്തിശുചിത്വത്തെക്കുറിച്ചും പൊതുസ്ഥത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നത്തേക്കുറിച്ചും അധ്യാപകര്‍ പഠിപ്പിച്ചുകൊടുക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊടുത്തതിനുശേഷവും പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവരുടെ ഫോട്ടോകള്‍ എടുത്ത് അവരെ നാണം കെടുത്താനുള്ള നിര്‍ദ്ദേശവും അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നിരന്തരം അധ്യാപകര്‍ ക്ലാസുകള്‍ നല്‍കി ഡിസംബര്‍ 31 നുള്ളില്‍ ഔറംഗാബാദ് മാലിന്യമുക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അധ്യാപര്‍ക്ക് നല്‍കിയിരിക്കുന്ന അധിക ചുമതലക്കെതിരെ മിക്ക അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന്റെയും ക്ലാസുകള്‍ തീര്‍ക്കുന്നതിന്റെയും തിരക്കിലാണ് പല അധ്യപകരും. ഈ സമയത്ത് രാവിലെയും വൈകുന്നേരവും മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് തടയുന്നതിന് കാവല്‍ നില്‍ക്കാന്‍ പോകാന്‍ എങ്ങനെ കഴിയുമെന്നാണ്  അധ്യാപകര്‍ ചോദിക്കുന്നത്.

DONT MISS
Top