മൂന്നാറിലെ ഹര്‍ത്താല്‍: പരക്കെ അക്രമം; അറസ്റ്റിലായവരെ വിട്ടയക്കാന്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം

മൂന്നാറില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ടൂറിസ്റ്റുകള്‍

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഇടുക്കിയിലെ ഇടത് എംപി ജോയ്‌സ് ജോര്‍ജിന്റെത് അടക്കമുള്ള ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത റവന്യൂവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് സിപിഐഎം നേതൃത്വത്തില്‍ മൂ​ന്നാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി​ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആരംഭിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദേശ ടൂറിസ്റ്റുകളുമായി വിമാനത്താവളത്തിലേക്ക് പോയ ടാക്‌സി കാര്‍ തടഞ്ഞ സിപിഐഎമ്മുകാര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യുകയും യാത്രക്കാരായ വിദേശികളെ അസഭ്യം പറയുകയും ചെയ്തു. ഈ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നാലുപേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മുകാര്‍ പൊലീസ് സ്റ്റേഷനമുന്നില്‍ പ്രതിഷേധവും നടത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കുനേര്‍ക്കും കൈയേറ്റമുണ്ടായി.

മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ രാ​വി​ലെ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​വു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​ഞ്ഞ് നി​ര്‍​ത്തിയാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. വിദേശ സഞ്ചാരികള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് നോക്കിനില്‍ക്കെയാണ് ഡ്രൈവറെ മര്‍ദിച്ചത്. ഈ സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടാനായി സിപിഐഎം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കൂടാതെ മൂന്നാര്‍ ടൗണിലെ കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. അക്രമ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ആ​റു​ മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെയാണ് ഹര്‍ത്താല്‍. മൂ​ന്നാ​റി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക, നി​ര്‍​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, ഇ​എ​ഫ്‌എ​ല്‍ ആ​ക്‌ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍.  മൂ​ന്നാ​ര്‍, വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ര്‍, ചി​ന്ന​ക്ക​നാ​ല്‍, പ​ള്ളി​വാ​സ​ല്‍, ബൈ​സ​ണ്‍​വാ​ലി, മ​റ​യൂ​ര്‍, ശാ​ന്ത​ന്‍​പാ​റ, വെ​ള്ള​ത്തൂ​വ​ല്‍, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ എ​സ് രാ​ജേ​ന്ദ്ര​ന്‍ എംഎ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി​ ഹ​ര്‍​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

അതേസമയം, ഹര്‍ത്താലിനെതിരേ നിലപാടെടുത്ത സിപിഐ, വാഹനങ്ങള്‍ നിരത്തിലിറക്കണമെന്നും ഹര്‍ത്താലിനോട് സഹകരിക്കരുതെന്നും ആഹ്വാനം ചെയ്തിരിക്കുകയാണ്. സം​ഘ​ര്‍​ഷാ​വ​സ്ഥ മു​ന്നി​ല്‍​ക​ണ്ട്​ മൂന്നാര്‍ ടൗണില്‍ കൂടുതല്‍ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തെ വിന്യസിച്ചിട്ടുണ്ട്.

DONT MISS
Top