‘പത്മാവതി’ നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി; ഇപ്പോഴത്തെ ഇടപെടലുകള്‍ മുന്‍വിധിയോടെയുള്ളത്

പത്മാവതിയായി ദീപിക പദുക്കോണ്‍

ദില്ലി : സജ്ജയ് ലീലാ ബന്‍സാലിയുടെ സിനിമ ‘പത്മാവതി’ നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കൂടാതെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നും സുപ്രിം കോടതി അറിയിച്ചു. പത്മാവതി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയിരിക്കുന്നത്. ഇപ്പോഴത്തെ ഇടപെടലുകള്‍ മുന്‍വിധിയോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കി.

ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് റിലീസ് തീയ്യതി മാറ്റിയതായി നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദീപിക പദുക്കോണ്‍ ആണ് പത്മാവതിയുടെ വേഷത്തിലെത്തുന്നത്.

പത്മാവതിയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രംമധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘പത്മാവതി’ സിനിമ നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് വന്നത്.

ര​ണ്‍​വീ​ർ സിം​ഗും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി ചിത്രത്തില്‍ പ​ദ്മാ​വ​തി​യാ​യും ര​ണ്‍​വീ​ർ ചിത്രത്തില്‍ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യാ​യുംഎ​ത്തു​ന്നു.  ച​ല​ച്ചി​ത്ര​ത്തി​ൽ, പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും വ്യക്തമാക്കി ര​ജ​പു​ത് ക​ർ​ണി സേന എ​ന്ന സം​ഘ​ട​നയാണ് പ്രധാനമായും പ്രതിഷേധവുമായെത്തിയത്. ചിത്തോദ്ഗഢ് കൊട്ടാരം  ആ​ക്ര​മി​ച്ച അ​ലാ​വു​ദി​ൻ ഖി​ൽ​ജി​ക്ക് കീ​ഴി​ൽ മു​ട്ടു​മ​ട​ക്കാ​തെ ജീ​വ​ത്യാ​ഗം ന​ട​ത്തി​യ പോ​രാ​ളി​യാ​ണ് രാ​ജ്ഞി​യെ​ന്ന് ക​ർ​ണി സേ​ന പ​റ​യു​ന്നു. പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്തു​ത​ന്നെ ര​ജ​പു​ത് ക​ർ​ണി സേ​ന  പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു.

DONT MISS
Top