കാസര്‍ഗോഡ് പുഴ കൈയേറി വന്‍കിട റിസോര്‍ട്ട് ഗ്രൂപ്പ് ; മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല


കാസര്‍ഗോഡ്: ചെമ്പരിക്കയില്‍ പുഴ കൈയേറി വന്‍കിട റിസോര്‍ട്ട് ഗ്രൂപ്പ്. ബിആര്‍സിസി പാട്ടത്തിന് നല്‍കിയ സ്ഥലത്താണ് റിസോര്‍ട്ട് നിര്‍മ്മാണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പാട്ടത്തിനു നല്‍കിയ ഇരുപത്തിയെട്ട് ഏക്കറിലാണ് മുംബൈ ആസ്ഥാനമായുള്ള റിസോര്‍ട്ട് ഗ്രൂപ്പ് ഹോട്ടല്‍ പണിതത്. 1995 ലാണ് റിസോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെയായും ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് പുഴ പതിനാല് മീറ്റര്‍ കൈയേറി കുറ്റന്‍ മതില്‍ പണിതിരിക്കുന്നത്.

രണ്ട് സുരക്ഷ ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. കാട് കയറിയ പ്രദേശം സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറായിരിക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അധികാരികള്‍ നിയമലംഘനത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

DONT MISS
Top