ബോളിവുഡ് നടന്‍ രാഹുല്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: ബോളിവുഡ് നടന്‍ രാഹുല്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിദ്ധ്യത്തില്‍ ദില്ലിയിലെ പാര്‍ട്ടി തലസ്ഥാനത്ത് വച്ചായിരുന്നു സ്ഥിരീകരണം.

‘ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണ്. എങ്ങനെയാണോ നരേന്ദ്ര മോദീജിയും അമിത് ഷാ ജിയും രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്, എങ്ങനെയാണോ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ കാഴ്ചപ്പാട് മാറിയത്, അത് എടുത്തുപറയേണ്ടതാണ്. ഈ തീരുമാനത്തില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു,’ മാധ്യമങ്ങളോട് സംസാരിക്കവെ റോയ് വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനത്തില്‍ തനിക്ക് പങ്കാളിയാകണമെന്നും അതിനാല്‍ എന്ത് ഉത്തരവാദിത്വവും പാര്‍ടിക്ക് തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്നും റോയ് കൂട്ടിച്ചേര്‍ത്തു. 1990ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആഷിഖിയിലൂടെയാണ് റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് പ്യാര്‍ കാ സായ, ബാരിഷ്, ജുനൂണ്‍, സപ്‌നേ സാജന്‍ കേ, പെഹല നഷ, ഫിര്‍ തേരി കഹാനി യാദ് ആയേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട റോയ് 2006ല്‍ മത്സര പരമ്പരയായ ബിഗ് ബോസ്സിന്റെ ആദ്യ സീസണിലെ വിജയി കൂടിയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top