ഇടതുമുന്നണി കലഹമുന്നണിയായി മാറി; സംസ്ഥാന ഭരണം ഐസിയുവില്‍: ചെന്നിത്തല

രമേശ് ചെന്നിത്തല

കൊച്ചി: നിയമലംഘനം നടത്തിയ പിവി അന്‍വര്‍ എംഎല്‍എയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എയുടെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പടയൊരുക്കം ജാഥയുടെ കൊച്ചിയിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സിപിഐഎം-സിപഐ തര്‍ക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇടതുമുന്നണി കലഹമുന്നണിയായി മാറിയിരിക്കുന്നു. ഭരണം ഐസിയുവിലാണ്.

മവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ അക്കാദമി വിഷയങ്ങളില്‍ സിപിഐയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ട് സിപിഐ ജോയ്‌സ് ജോര്‍ജി എംപിയുടെ കാര്യത്തില്‍ സ്വീകരിച്ചില്ലെന്ന് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി മാധ്യമങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ലെന്നും കേരളത്തിലെ മാധ്യമങ്ങളെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

DONT MISS
Top