ഗെയ്ല്‍ പൈപ്പ് ലൈന്‍: സമരം ശക്തമാകുന്നു, സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്‍വെന്‍ഷന്‍

ഫയല്‍ചിത്രം

കോഴിക്കോട്: ഗെയ്ല്‍ വാതക പൈപ്പ് ലൈനിന് എതിരെ സമരം ശക്തമാക്കുന്നു. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍വെന്‍ഷന്‍. ഏഴ് ജില്ലകളില്‍ നിന്നുളളവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി വീണ്ടും രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സമരസമിതി ഇന്ന് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നത്.

ഏഴ് ജില്ലകളില്‍ നിന്നുളളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ നിന്നുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍.

DONT MISS
Top