ആസിഫ്-അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടും; കാംപസ് കഥയുമായെത്തുന്ന ‘ബിടെക്’ ചിത്രീകരണത്തിന് തയ്യാറെടുക്കുന്നു

ആസിഫ് അലി, അനൂപ് മേനോന്‍

ഒരിടവേളയ്ക്ക് ശേഷം ആസിഫ് അലി-അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കുന്ന ‘ബിടെക്’ എന്ന ചിത്രത്തിലാണ് അഞ്ച് വര്‍ഷത്തിനുശേഷം ഇരുവരും ഒരുമിക്കുന്നത്.

സൗഹൃദവും പ്രണയവും ഇടകലര്‍ന്ന കാംപസ് എന്റര്‍ടെയ്‌നറിനപ്പുറം യഥാര്‍ത്ഥ സംഭവങ്ങളും പ്രമേയമാക്കിയാണ് ബിടെക് ഒരുങ്ങുന്നത്. ഡിസംബര്‍ 25നാണ് ചിത്രീകരണം ആരംഭിക്കുക. ബംഗളുരുവിലും പരിസരപ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ്. ചിത്രത്തില്‍ മധ്യവയസ്‌കന്റെ റോളാണ് അനൂപ് മേനോന്റേത്.  916, ഐ ലവ് മി, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിന് മുന്‍പ് ആസിഫും അനൂപും ഒരുമിച്ചഭിനയിച്ചത്.

പ്രശസ്ത സംവിധായകന്‍ വികെ പ്രകാശിന്റെ സംവിധാന സഹായിയായി എട്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ച മൃദുലിന്റെ ആദ്യ മുഴുനീള സിനിമയാണ് ബിടെക്. ഇതിന് മുന്‍പ് 40-ഓളം പരസ്യചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, കിളിപോയി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

ചിത്രത്തിന്റെ പോസ്റ്റര്‍

നിരഞ്ജനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രീനാഥ് ഭാസി, അലന്‍സിയര്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത നാടകകൃത്ത് ജയപ്രകാശ് കുളൂരിന്റെ മകന്‍ രാമകൃഷ്ണ കുളൂരും മൃദുലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആസിഫ് നായകനായ സണ്‍ഡെ ഹോളിഡെ നിര്‍മ്മിച്ച മാക്‌ട്രോ പിക്‌ച്ചേഴ്‌സാണ് ബിടെകും തിയേറ്ററിലെത്തിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top