ജിഷ്ണു കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം ഇന്നും തുടരും

ജിഷ്ണു പ്രണോയ്

ദില്ലി: ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. ഷഹീര്‍ ഷൗക്കത്തലി കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേസിലെ തത്സ്ഥിതി വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാഞ്ഞതിന് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഷഹീര്‍ ഷൗക്കത്തലി കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെയും ജിഷ്ണു കേസില്‍ എന്‍കെ ശക്തിവേല്‍, സി പ്രവീണ്‍, ഡിബിന്‍ എന്നീ പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ജിഷ്ണു കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ജിഷ്ണു കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്.

ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത്. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും കേസ് അന്വേഷിക്കാന്‍ പൊലീസിന് താത്പര്യമില്ലെയെന്നും കോടതി ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top