വൃശ്ചികപ്പുലരിയായി, പുണ്യം പുലരുന്ന മണ്ഡലകാലത്തിന് തുടക്കമായി; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

ഫയല്‍ ചിത്രം

പത്തനംതിട്ട: കഠിന വ്രതത്തിന്റെ മണ്ഡലകാലത്തിന് തുടക്കം കുറിച്ച് വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നു. ഇനി 41 നാള്‍ സന്നിധാനം ശരണ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമാവും.

പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രി മഹേഷ് മോഹനരില്‍ നിന്നും അനുജ്ഞ വാങ്ങി ശ്രീകോവില്‍ നടതുറന്നു. തുടര്‍ന്ന് അയ്യപ്പനെ പള്ളിയുണര്‍ത്തിയപ്പോള്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി.

നിര്‍മാല്യത്തിന് ശേഷം ഉഷപൂജയും തുടര്‍ന്ന് നടക്കുന്ന നെയ്യഭിഷേകവും ആരംഭിച്ചു. പതിവു പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മാളികപ്പുറത്ത് മേല്‍ശാന്തി അനീഷ് നമ്പൂതിരി നട തുറന്നു. വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ഭക്തര്‍ മണിക്കൂറുകളോളം കാത്തുനിന്നു.

വൃശ്ചികപ്പുലരിയില്‍ ശബരിമല ദര്‍ശനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എപത്മകുമാര്‍, അംഗങ്ങളായ ശങ്കരദാസ്, ബി രാഘവന്‍, മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

DONT MISS
Top