പത്മാവതി: ദീപിക പദുകോണ്‍ ഇന്ത്യക്കാരിയല്ല, ഡച്ചുകാരിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി, ദീപിക പദുകോണ്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ബിജെപി പണി തുടങ്ങിക്കഴിഞ്ഞു. ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പോലും അക്രമിക്കപ്പെടുകയാണ്. അതിനിടെ ചിത്രത്തില്‍ അഭിനയിച്ചവരുടേയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടേയും മതവും ജാതിയും ജനന സ്ഥലവും തിരക്കുന്നവരും കുറവല്ല. നേരത്തെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജിഎസ്ടിയെ വിമര്‍ശിച്ചതിന് നടന്‍ വിജയ് ബിജെപിക്ക് ജോസഫ് വിജയ് ആയി മാറി.

ഇപ്പോള്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്ന വാദവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ദീപിക ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍. ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ എന്നും സ്വാമി പറഞ്ഞുകളഞ്ഞു.

മോദിയുടെ മുന്നില്‍ കാലിന്മേല്‍ കാല്‍വച്ച് ഇരുന്ന പ്രിയങ്ക ചോപ്രയ്ക്കുപുറമേ അങ്ങനെ ദീപികയും ബിജെപിക്ക് വെറുക്കപ്പെട്ടവളാവുകയാണ്. അങ്ങനെ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര ചലചിത്ര നടിമാര്‍ക്കും ഇവര്‍ കണ്ടെത്തിയ കുറ്റങ്ങളും വിചിത്രമാണ്. ഗുജറാത്ത് ബിജെപി ഘടകം ചിത്രത്തിന് എതിരായി സജീവമായി രംഗത്തുണ്ട്. ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.

DONT MISS
Top