ഒന്ന് ബാഹുബലിയാകാന്‍ നോക്കിയതാ; പക്ഷെ ആന ചവിട്ടിത്തെറിപ്പിച്ചു(വീഡിയോ)

ആനയോടൊപ്പം യുവാവ്, ബാഹുബലി സിനിമയില്‍ പ്രഭാസിന്റെ ദൃശ്യം

തൊടുപുഴ: ബാഹുബലിയെ അനുകരിക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിത്തെറിപ്പിച്ചു. തൊടുപുഴക്കാരനായ യുവാവ് ബാഹുബലിയെ അനുകരിച്ച് ആനയുടെ തുമ്പിക്കൈ വഴി ആനയുടെ മുകളില്‍ കയറാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ യുവാവിനെ ആന ചുഴറ്റി ദൂരെ എറിഞ്ഞു.  ആനയുടെ പാപ്പാന്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് യുവാവ് ആനയുടെ അടുത്ത് ബാഹുബലി രംഗവുമായെത്തിയത്.

മദ്യലഹരിയിലായിരുന്ന യുവാവ് ആനയെ അനുനയിപ്പിച്ച് കൊമ്പില്‍ പിടിച്ച് ആനയ്ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചതായിരുന്നു. സുഹൃത്തുക്കള്‍ യുവാവിന്റെ ‘ബാഹുബലി കളി’ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ആനയ്ക്ക് പനയോലയും മറ്റും കൊടുത്ത് അനുനയിപ്പിച്ച യുവാവ് തുടര്‍ന്ന് ആനയുടെ കൊമ്പുകളില്‍ പിടിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് ആന തൂക്കി ദൂരേയ്ക്ക് എറിഞ്ഞത്.

കുറച്ചു സമയം ആനയുടെ അടുത്തു നിന്ന് അതുമായി പരിചയപ്പെട്ട് ഒടുവിലായിരുന്നു ബാഹുബലി ആകാന്‍ ശ്രമിച്ചത്. എന്നാല്‍ ആന എടുത്ത് ദൂരെ എറിയുകയും ഇയാളുടെ ബോധം പോവുകയും ചെയ്തു. തെറിച്ചുവീണ യുവാവിന്റെ കഴുത്ത് ഒടിഞ്ഞു. പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top