“മോദി ഖജനാവ് കാത്തുസൂക്ഷിക്കുന്നയാളല്ല, തട്ടിപ്പുകാരുടെ കൂട്ടുകാരനാണ്”, രാജ്യത്ത് അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗുജറാത്തിലാണെന്നും രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം ഗുജറാത്താണെന്ന് രാഹുല്‍ ഗാന്ധി. മോദി ഖജനാവ് സൂക്ഷിക്കുന്നയാളല്ല, മറിച്ച് തട്ടിപ്പുകാരുടെ കൂട്ടുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയ റുപാനി പിന്തുണയ്ക്കുന്നത് മോദിയെയാണ്. കൈക്കൂലി ചോദിച്ച് വരുന്ന പൊലീസുകാരുടെ കാര്യം വ്യാപാരികള്‍ വെളിപ്പെടുത്തുന്നു. ജയ് ഷായുടെ അഴിമതിക്കഥകള്‍ പുറത്തുവന്നിട്ടും മോദി അതിനേയും ന്യായീകരിക്കുന്നു. രാഹുല്‍ ചൂണ്ടിക്കാട്ടി.

മോദി പ്രതിപക്ഷത്തായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന മന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ നിരവധി പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ തങ്ങള്‍ അങ്ങനെ ചെയ്യില്ല. രാഷ്ട്രീയപരമായി എതിര്‍ത്താലും പ്രധാന മന്ത്രി പദത്തെ ബഹുമാനിക്കാത്ത യാതൊരു കാര്യവും ഉണ്ടാവുകയില്ലെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് വികസ പ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിപ്പോയി. ഇക്കാര്യത്തില്‍ കൃത്യമായ കാര്യങ്ങളാണ് താന്‍ പറയുന്നതെന്ന് പറഞ്ഞ രാഹുല്‍ ഗുജറാത്ത് വികസന മാതൃകയെ നിശിതമായി വിമര്‍ശിച്ചു.

DONT MISS
Top