നോ പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് അമ്മയേയും കുഞ്ഞിനേയും കാറടക്കം കെട്ടിവലിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

പൊ­ലീ­സ് അ­തി­ക്ര­മ­ത്തി­നി­രയാ­യ സ്­ത്രീയും കുഞ്ഞും

മുംബൈ: നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ പൊ­ലീസുകാരന് സസ്‌പെന്‍ഷന്‍. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമാ­യി­സസ്‌­പെന്റ് ചെയ്തത്.

വെള്ളിയാഴ്ച മുംബൈയിലെ മലാഡിലുള്ള എസ് വി റോഡിലായിരുന്നു സംഭവം.­വഴിവക്കില്‍ പാര്‍ക്ക് ചെയ്­ത കാറിന്റെ പിന്‍­സീ­റ്റി­ലിരു­ന്ന് ഏ­ഴുമാസം പ്രായമാ­യ കുഞ്ഞിനെ മുല­യൂട്ടുക­യാ­യിരുന്നു യുവതി. ഇ­തിനിടെ നോ പാര്‍ക്കിംഗ് പ്രദേശ­മാണെന്നു ചൂ­ണ്ടിക്കാ­ട്ടി എത്തിയ മുംബൈ ട്രാഫിക് പൊലീസ്, കാര്‍ കെട്ടിവ­ലിച്ചു കൊണ്ടു പോകുക­യാ­യിരുന്നു.ത­ന്റെ ആരോ­ഗ്യസ്ഥിതി മോശ­മാണെന്നു കാ­ണിക്കു­ന്ന മെഡിക്കല്‍ രേഖകള്‍ യുവതി പൊ­ലീസിനെ കാ­ണി­ച്ചെങ്കിലും ഇ­ത് പരിശോ­ധിക്കാന്‍ പോലും പൊലീ­സ് ത­യാ­റായില്ല.

സ്ത്രീയെ കാ­റി­ലിരുത്തി കാര്‍ കെട്ടിവ­ലിച്ചുകൊണ്ടുപോകുന്നതി­നെ ഇ­വി­ടെ­യു­ണ്ടാ­യി­രുന്ന­വര്‍ എതിര്‍­ത്തെങ്കിലും പൊലീസ് അത് ഗൗനിച്ചതേയില്ല. സംഭവത്തിന് ദൃക്‌­സാക്ഷികളായവര്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ്, ശിവസേന, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

സം­ഭവത്തില്‍ മുംബൈ ജോയിന്റ് പൊലീസ് ക­മ്മിഷ­ണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തെ തുടര്‍ന്നാണ് കാര്‍ കെട്ടിവലിക്കാന്‍ നേതൃത്വം നല്‍കിയകോണ്‍സ്റ്റബിള്‍ ശശാങ്ക് റാണ­യെ­സസ്‌­പെന്റ് ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top