ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ പലരും മരിച്ചെന്ന് സ്ഥിരീകരിക്കാന്‍ സഹായിച്ചത് ശബ്ദ സന്ദേശങ്ങളെന്ന് പൊലീസ്; കൂടാളി സ്വദേശി മരിച്ചെന്ന് ഭാര്യയുടെ സന്ദേശം

കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ പലരും മരിച്ചെന്ന് സ്ഥിരീകരിക്കാന്‍ സഹായിച്ചത് ശബ്ദ സന്ദേശങ്ങളെന്ന് പൊലീസ്. കൂടാളി സ്വദേശി ഷിജിലിന്റെ ഭാര്യ അയച്ച സന്ദേശത്തില്‍ ഷിജില്‍ മരിച്ചതായും മരിച്ച മറ്റു പലരുടേയും കുടുംബങ്ങള്‍ ഉണ്ടെന്നും സ്ഥിരീകരണമുണ്ട്. കസ്റ്റഡിയിലുള്ള ഐഎസ് പ്രവര്‍ത്തകരും കണ്ണൂരില്‍ നിന്നുള്ള മറ്റുള്ളവരുടെ മരണം സ്ഥിരീകരിക്കുന്നു.

മുന്നൂറിലധികം വരുന്ന ശബ്ദ സന്ദേശങ്ങളാണ് പൊലീസ് പരിശോധിച്ചത്. സിറിയയില്‍ വെച്ച് കൊല്ലപ്പെട്ട കണ്ണൂര്‍-കാസര്‍ഗോഡ് സ്വദേശികളുടെ മരണം സ്ഥിരീകരിക്കുന്നതാണ് ഈ സന്ദേശങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടാളി സ്വദേശി ഷിജിലിന്റെ ഭാര്യ അഫ്‌സിയയുടേതാണ്. ഷിജിലിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് അഫ്‌സിയ സ്ഥിരീകരിക്കുന്നു. കൊല്ലപ്പെട്ട മറ്റു പലരുടേയും ബന്ധുക്കള്‍ സിറിയയിലുണ്ടെന്നും ഇവരെല്ലാം അരക്ഷിതാവസ്ഥയിലാണെന്നും വാട്‌സാപ്പ് വഴി അയച്ച സന്ദേശത്തില്‍ അഫ്‌സിയ പറയുന്നു.

മലപ്പുറം ഗ്രൂപ്പിനൊപ്പം സിറിയയില്‍ പോയ ചാലാട് ഷഹനാദും മരിച്ചതായി സ്ഥിരീകരിക്കുന്നു. പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് ഐഎഎസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top