ദിവസം മൂന്ന് മണിക്കൂര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു, എന്നാല്‍ തന്നെ ഒരു നാസ്തികനാക്കി മാറ്റിയത് ഇഎംഎസിന്റെ കാഴ്ച്ചപ്പാടുകള്‍; കേരളത്തോടുള്ള സ്‌നേഹം വീണ്ടും വ്യക്തമാക്കി കമല്‍ ഹാസ്സന്‍ (വീഡിയോ)

തന്റെ യുക്തിവാദപരമായ കാഴ്ച്ചപ്പാടുകളും ആശയങ്ങളും എക്കാലവും തുറന്നുപറഞ്ഞിട്ടുളളയാളാണ് സകലകലാവല്ലഭന്‍ കമല്‍ഹാസ്സന്‍. എന്നാല്‍ താന്‍ ഒരു കടുത്ത വിശ്വാസിയായിരുന്നുവെന്ന് തുറന്നുപറയുകയാണ് കമല്‍ ഇപ്പോള്‍. പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

ചെറുപ്രായത്തില്‍ താന്‍ മൂന്നുമണിക്കൂര്‍ പ്രാര്‍ത്ഥിക്കുമായിരുന്നുവെന്ന് പറയുന്നു കമല്‍. എന്നാല്‍ പിന്നീട് താങ്കള്‍ ഒരു യുക്തിവാദിയായതെങ്ങനെ എന്നായി അവതാരിക. അതിന് താന്‍ നന്ദി പറയുന്നത് തമിഴ് നാടിനോടാണ്. തനിക്കുചുറ്റും ഉയര്‍ന്ന ശബ്ദങ്ങള്‍ എന്നെ അങ്ങനെയാക്കി. പതിനാറ് വയസോടെ കേരളത്തില്‍നിന്ന് താന്‍ പല വിധത്തില്‍ സ്വാധീനിക്കപ്പെട്ടു. അവിടെ ഒരു വിക്കുള്ള മനുഷ്യന്‍ തന്നെ വല്ലാതെ സ്വാധീനിച്ചു. ഒരു വിക്കുള്ള ഒരു രാഷ്ട്രീയക്കാരനെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആളുകള്‍ ചിരിക്കാതെ സാകൂതം ശ്രദ്ധിക്കുന്നു. എല്ലാ മലയാളികള്‍ക്കും അറിയാം അതാരാണെന്ന്, കമല്‍ സദസ്സിലേക്ക് നോക്കി.

ഇതോടെ ഇഎംഎസിന്റെ പേര് കാണികള്‍ വിളിച്ചുപറഞ്ഞു. ഇത് ശരിവച്ചുകൊണ്ട് കമല്‍ സംഭാഷണം തുടര്‍ന്നു. ഇതെങ്ങനെ സാധിക്കുന്നുവെന്ന് താന്‍ അതിശയിച്ചു. അദ്ദേഹം വിക്കി വിക്കി സംസാരിക്കുന്നു. ആളുകള്‍ ശ്രദ്ധിച്ചിരിക്കുന്നു ഇദ്ദേഹം പറയുന്നതെന്താണെന്ന്. പിന്നീട് ഇദ്ദേഹത്തെ മനസിലാക്കാന്‍ താന്‍ ശ്രമിച്ചുവെന്നും കമല്‍ പറഞ്ഞു.

അഭിമുഖത്തില്‍ കമല്‍ പറയുന്നത് താഴെ കാണാം.

DONT MISS
Top