പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി രജനീകാന്ത്; പ്രഖ്യാപനങ്ങള്‍ പിറന്നാള്‍ ദിനത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

രജനീ കാന്ത്

ചെന്നൈ : തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീ­കാ­ന്തിന്റെ രാ­ഷ്ട്രീ­യ പാര്‍­ട്ടി പ്ര­ഖ്യാപ­നം ഉ­ട­നു­ണ്ടാ­കു­മെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ 67 -ാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 ന്‌ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ബി­ജെ­പിയി­ലോ എ­ഐ­എ­ഡി­എം­കെയിലോ ചേ­രു­കയോ അ­വ­രു­മാ­യി   സ­ഖ്യ­മു­ണ്ടാ­ക്കു­കയോ ചെ­യ്യാതെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

രജനീ­കാ­ന്തിന്റെ ആരാധകരും പിന്തുണയ്ക്കുന്നവരും കുറെ കാലമായി ആദ്ദേഹത്തോട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം  ദൈവത്തിന്റെ കൈകളിലാണെന്നാണ് മേയില്‍ ആരാധകരോട് സംസാരിക്കവെ രജനീകാന്ത് പറഞ്ഞത്.

ഒരു നടനില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകനായി മാറാന്‍ ഒരുപാട് സമയം എടുക്കും. പ­ണ­ത്തേ­ക്കാളും പ്രസിദ്ധിയെക്കാളും മറ്റു പലതുമാണ് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ വേണ്ടതെന്ന് കമല്‍ ഹാസനോടൊപ്പം പങ്കിട്ട ഒരു പൊതുവേദിയില്‍ വെച്ച് രജനീകാന്ത് പറഞ്ഞിരുന്നു.

ക­മല്‍­ഹാസ­ന്റെ രാ­ഷ്ട്രീ­യ­പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പ­നവും ഉ­ടന്‍ ഉ­ണ്ടാ­കും. ക­ഴി­ഞ്ഞ­ദിവ­സം ക­മ­ലി­ന്റെ ജ­ന്മ­ദി­ന­ത്തില്‍ പാര്‍­ട്ടി പ്ര­ഖ്യാ­പ­ന­മു­ണ്ടാ­കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്ക­പ്പെ­ട്ടി­രു­ന്നു­വെ­ങ്കി­ലും അ­തു­ണ്ടാ­യില്ല. എ­ങ്കിലും ഈ വര്‍­ഷം അ­വ­സാ­ന­ത്തോ­ടെ ക­മല്‍­ഹാസന്റെ പാര്‍­ട്ടി പ്ര­ഖ്യാ­പ­ന­മു­ണ്ടാ­കു­മെ­ന്നാ­ണ് വി­വരം.

DONT MISS
Top