കാബൂളില്‍ ടെലിവിഷന്‍ സെന്ററില്‍ വെടിവയ്പ്; നിരവധി ജീവനക്കാര്‍ കൊല്ലപ്പെട്ടതായി സൂചന

ആക്രമണമുണ്ടായ ടിവി ചാനല്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ച സൈന്യം

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥനമായ കാബൂളിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഓഫീസിലുണ്ടായ ആക്രമണത്തില്‍ ഇവിടുത്തെ ജീവനക്കാരായ അഞ്ചുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം.

പാഷ്തോ ഭാഷയില്‍ സംപ്രേക്ഷണം നടത്തുന്ന ഷംഹാദ് ടിവി ചാനല്‍ ഓഫീസിന് നേര്‍ക്കാണ് ആക്രണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഷംഹാദ് ടിവി സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.

അക്രമിസംഘം കെട്ടിടത്തില്‍ സ്‌ഫോടനം നടത്തിയശേഷം ഇവിടേയ്ക്ക് ഇരച്ചുകയറി തുരുതുരെ വെടിവയ്പ്പ് നടത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എങ്കിലും താലിബാന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ ടോളോ ചാനലിനു നേര്‍ക്കുണ്ടായ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാനും ഐഎസും ശക്തമായ ആക്രമണമാണ് കഴിഞ്ഞ രണ്ട് മാസമായി നടത്തിവരുന്നത്. കഴിഞ്ഞമാസം 20ന് കാ​ബൂ​ളി​ൽ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെപ്പെട്ടിരുന്നു. നി​ര​വ​ധി പേ​ർ​ക്ക് പരുക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പരിശീലനം നടത്തുന്ന സൈനികര്‍ സ​ഞ്ച​രി​ച്ച ബ​സ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.  മാ​ർ​ഷ​ൽ ഫാ​ഹിം സൈനിക അക്കാഡമിയു​ടെ ഗേ​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

അതിന് മൂന്ന് ദിവസം മുന്‍പ്‌ കാണ്ഡഹാര്‍ സൈനിക ക്യാംപിന് നേരെ താലിബാന്റെ ചാവേറാക്രമണത്തില്‍ 43 അഫ്ഗാന്‍ സൈനികര്‍ കൊ​ല്ല​പ്പെട്ടിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികത്താവളത്തിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തില്‍ സൈനിക ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. ക്യാമ്പിലെ രണ്ട് സൈനികര്‍ മാത്രമാണ് ആ ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടത്. ഇതിന് പിന്നാലെ  പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ ഷി​യാ മോ​സ്കി​ൽ ചാ​വേ​ർ ഭ​ട​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 56  പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഖോ​ർ പ്ര​വി​ശ്യ​യി​ലെ സുന്നി പള്ളിയില്‍ നടന്ന ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​രും കൊ​ല്ല​പ്പെട്ടിരുന്നു.  ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തിരുന്നു.

DONT MISS
Top