22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ

ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനിടെ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ നടക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും.

നവംബര്‍ 10 മുതല്‍ 24 വരെയാണ് ഡെലിഗേറ്റ് രജിസട്രേഷന്‍ നടക്കുന്നത്. 650 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയും. മേളയ്ക്ക് ശേഷം രണ്ട് റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സമാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് അക്കാദമി എതിരല്ല. പൊതുവേദികളില്‍ സംഘടിപ്പിക്കുന്ന ഇത്തരം മേളകളില്‍ അക്കാദമിക്ക് പങ്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ രണ്ട് മലയാളചിത്രങ്ങളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ എന്നിവയാണ് ചിത്രങ്ങള്‍. മേളയുടെ ഭാഗമായി വിശ്വവിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിനെ പുരസ്‌കാരം നല്‍കി ആദരിക്കും. മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top