“ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കാമോ സോദരീ?”, സദാചാര ആങ്ങളമാരുടെ പുതിയ ഇര ഷാരൂഖിന്റെ ഭാര്യ

സദാചാര ആങ്ങളമാര്‍ക്ക് സൈബറിടങ്ങളില്‍ ചിത്രമിടുന്ന സ്ത്രീകളേപ്പറ്റി വലിയ ആശങ്കയാണ്. ‘ആര്‍ഷഭാരത സംസ്‌കാരം’ കാത്തുസൂക്ഷിക്കുന്നവരും ‘വാഴക്കുല പൊതിഞ്ഞ് സൂക്ഷിക്കണമെന്ന’ അഭിപ്രായമുള്ളവരും ഒരേ മനസോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തും. ഇഷ്ടമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ പോലും ആങ്ങളമാരുടെ അനുവാദം വേണം. അല്ലേല്‍ ചീത്ത കേള്‍ക്കുമെന്ന അവസ്ഥയായിരിക്കുന്നു.

ഇപ്പോള്‍ ഈ ഉപദേശം ലഭിച്ചിരിക്കുന്നത് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന്റെ ഭാര്യ ഗൗരിക്കാണ്. ഗൗരിയും മകളും മകനുമെല്ലാം പ്രശസ്തരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും വാര്‍ത്താ പ്രാധാന്യവും നേടിയിട്ടുണ്ട്. ഈ താരകുടുംബത്തിലെ ഒരു പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഗൗരി ധരിച്ച വസ്ത്രം അര്‍ദ്ധ സുതാര്യമായതായിരുന്നു. ഇതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ഉപദേശങ്ങള്‍ ആരംഭിക്കുകയായി.

പ്രായത്തിന് ചേര്‍ന്ന വസ്ത്രം ധരിക്കാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണെന്നും ഷാരൂഖിന്റെ ഭാര്യയാണെന്നും ചിലര്‍ ഗൗരിയെ ഓര്‍മിപ്പിക്കുന്നു. ഇത്തരം വസ്ത്രം ധരിച്ചാല്‍ ഷാരൂഖ് അപമാനിതനാകുമെന്നാണ് ചിലരുടെ പരിഭവം. എന്തായാലും സൗജന്യമായി ഉപദേശിക്കാന്‍ ഓണ്‍ലൈന്‍ ആങ്ങളമാരുള്ളതിന്റെ പ്രശ്‌നം മനസിലാക്കുകയാണ് ഗൗരി ഖാന്‍.

#alibaughdiaries ?

A post shared by Seema Khan (@seemakhan76) on

DONT MISS
Top