കരുണാനിധിയെ ചെന്നൈയിലെ വീട്ടിലെത്തി മോദി സന്ദര്‍ശിച്ചു; ഡിഎംകെ അധ്യക്ഷന് ദില്ലിയിലെ വീട്ടിലേക്കും ക്ഷണം

കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഎംകെ പ്രസിഡന്റ് കരുണാനിധിയെ ഗോപാലപുരത്തെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. പതിനഞ്ച് മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ദില്ലിയിലെ തന്റെ വസതിയിലേക്കും മോദി കരുണാനിധിയെ ക്ഷണിച്ചു.  കരുണാനിധിയോടും ഭാര്യ ദയാലു അമ്മാളുവിനോടും മോദി ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ആദ്യമായാണ് മോദി കരുണാനിധിയെ സന്ദര്‍ശിക്കുന്നത്. അസുഖ ബാധിതനായി വിശ്രമത്തിലാണ് കരുണാനിധി. കരുണാനിധിയുടെ മകനും തമിഴ്‌നാട് പ്രതിപക്ഷനേതാവുമായ സ്റ്റാലിനും കരുണാനിധിയുടെ മകളും ഡിഎംകെ നേതാവുമായ കനിമൊഴിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്ന് ഡിഎംകെ വൃത്തങ്ങള്‍ പ്രതികരിച്ചു. നിലവില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ഡിഎംകെ.

തമിഴ് പത്രമായ ‘ദിനതന്തി’ യുടെ 75 -ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രദാനമന്ത്രി ചെന്നൈയിലെത്തിയത്. തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന കരുണാനിധിയെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top