ചരിഞ്ഞ കുട്ടിക്കൊമ്പനെ വനപാലകര്‍ക്ക് വിട്ടു കൊടുക്കാതെ കാട്ടാനക്കൂട്ടം; മൂന്നാറില്‍ നിന്ന് കരളലിയിക്കുന്ന കാഴ്ച

ചരിഞ്ഞ കാട്ടാനയെ വിട്ടു കൊടുക്കാതെ കാവല്‍ നില്‍ക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ കാഴ്ച ആരുടെയും മനസ്സലിയിക്കും. മൂന്നാറില്‍ ചരിഞ്ഞ കാട്ടാനയെ തൊട്ടും തലോടിയും വലംവെച്ചും നടക്കുന്ന കാട്ടാനകള്‍ വന്യ മൃഗങ്ങള്‍ക്കും മനുഷ്യരെക്കാള്‍ മനസാക്ഷിയുണ്ട് എന്ന് തെളിയിക്കുകയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് മൂന്നാര്‍ മാട്ടുപ്പെട്ടി സാന്‍ജോസ്‌കുടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ദേവികുളം ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ നിര്‍ദ്ദേശപ്രകാരം വനപാലകര്‍ എത്തിയെങ്കിലും കാട്ടാനകള്‍ ഇവരെ അടുത്തു ചെല്ലാന്‍ അനുവദിച്ചില്ല.

കുട്ടിയാനയ്ക്ക് ചുറ്റും വലംവെച്ചു നടന്ന കാട്ടാനകള്‍ ഇടയ്ക്ക് തുമ്പിക്കൈ കൊണ്ട് ചരിഞ്ഞ കാട്ടാനയെ തൊടുന്നതും തലോടുന്നതുമായ കാഴ്ച കണ്ടുനിന്നവരുടെ മനസ്സലിയിപ്പിച്ചു. രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്.

DONT MISS
Top