ഐഫോണ്‍ 10ന്റെ ഡിസ്‌പ്ലേ എത്രത്തോളം മികച്ചതാണ്? ഗ്യാലക്‌സി എസ്8 പ്ലസ്സോ? കത്തികൊണ്ട് കുത്തിയും ചുറ്റികയ്ക്ക് അടിച്ചും ഒരു പരീക്ഷണം (വീഡിയോ)

ഐഫോണ്‍ 10 ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഐഫോണ്‍ 8ന് സാധിക്കാതെപോയ വില്‍പനയാണ് ആപ്പിളിന്റെ പുതുപുത്തന്‍ ഉത്പന്നം നേടിയെടുത്തതും. മികച്ച ദൃഢതയും പ്രത്യേകതകളുമുള്ള ഐഫോണ്‍ 10നെ അത്ര ചെറുതല്ലാത്ത വിലയാണെങ്കിലും ഉപഭോക്താക്കള്‍ ഏറ്റെടുത്തു. ഐഫോണ്‍ 8ന് 7നേക്കാള്‍ വലിയ പ്രത്യേകതകളൊന്നും കൂടുതലില്ല എന്നും അഭിപ്രായമുയരുന്നു.

എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ 10ന്റെ ദൃഢത വെളിവാക്കുന്ന പരീക്ഷണ വീഡിയോ വൈറലാവുകയാണ്. എത്രത്തോളം കട്ടിയുണ്ട് ഐഫോണിന്റെ പിന്നിലും മുന്നിലുമുള്ള പ്ലാസ്റ്റിക്കിനും ഗ്ലാസിനും എന്ന് പരിശോധിക്കുകയാണ് ടെക്‌റാക്‌സ് എന്ന യുടൂബ് ചാനല്‍. കത്തികൊണ്ട് ആഞ്ഞുകുത്തിയും ചുറ്റികകൊണ്ട് അടിച്ചുമാണ് ഇത് പരീക്ഷിക്കുന്നത്.

പരീക്ഷണത്തില്‍ അതിശയകരമായ മികവ് ഐഫോണ്‍ 10 പുറത്തെടുക്കുന്നുണ്ട്. പിന്നില്‍ എത്രതവണ കത്തികൊണ്ട് കുത്തിയിട്ടും ഒരു പോറല്‍ പോലുമേല്‍ക്കുന്നില്ല. മുന്നില്‍ പല തവണ ചുറ്റിക വീഴ്ത്തിയപ്പോള്‍ സ്‌ക്രീന്‍ പൊട്ടുന്നുണ്ടെങ്കിലും ഡിസ്‌പ്ലേയുടെ നിലവാരം കാണാന്‍ സാധിക്കും. മുഴുവന്‍ പൊട്ടിപ്പോകുന്നതിന്റെ വക്കിലെത്തിനില്‍ക്കുമ്പോഴും മുഖം തിരിച്ചറിഞ്ഞ് ഡിസ്‌പ്ലേ അണ്‍ലോക്ക് ആകുന്നുമുണ്ട്.

ഗ്യാലക്‌സി എസ്8 പ്ലസ്സിലും ഇതേ കാര്യം ആവര്‍ത്തിച്ച് പരിശോധിക്കുന്നതും കാണാം.

DONT MISS
Top