പച്ചക്കറിക്ക് പൊള്ളുന്ന വിലയെന്ന് പൊതുജനം; ഇതൊക്കെ ചിലരുടെ പ്രചരണവേലയെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും അക്കാര്യം ഗൗനിക്കാതെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. വിലക്കയറ്റമെന്നത് ചിലരുടെ വെറും പ്രചരണവേലയാണെന്നാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം വിപണിയില്‍ ഉള്ളി മുതല്‍ തക്കാളി വരെയുള്ള പച്ചക്കറികളുടെ വില ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.

സംസ്ഥാനത്ത് പച്ചക്കറിക്ക് വില വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കുറഞ്ഞിട്ടേയുള്ളുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇതേ ചോദ്യത്തിന് പച്ചക്കറിക്ക് പൊള്ളുന്ന വിലയാണെന്നായിരുന്നു പൊതുജനത്തിന്റെ പ്രതികരണം.

ഉള്ളി മുതല്‍ തക്കാളി വരെയുള്ള പച്ചക്കറികള്‍ക്ക് തീവിലയാണ് വിപണിയില്‍. ഉള്ളിക്ക് 140 രൂപയാണ് വില. കാരറ്റിനും ബീന്‍സിനും എണ്‍പത് രൂപ നല്‍കണം. മുരിങ്ങക്കോലിന് 110 രൂപയാണ് വില. മറ്റ് പച്ചക്കറികള്‍ക്കും കാര്യമായ വില വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി മാത്രം ഇക്കാര്യം അറിഞ്ഞതായി ഭാവിക്കുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top