കാസര്‍ഗോഡ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗള്‍ഫുകാരന്‍ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി

കാസര്‍ഗോഡ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗള്‍ഫുകാരന്‍ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഉദുമയ്ക്ക് സമീപം താമസിക്കുന്ന 15 വയസുകാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.

നാലാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ച് വരികയായിരുന്നു. രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവാവ് ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്നിരുന്നു. പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുകയും മാനസിക പ്രയാസം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. പിന്നീട് വിവരം ബന്ധുക്കളെ അറിയിച്ച ശേഷം ഡോക്ടറെ കാണിക്കുകയും ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top