രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനമെന്ന് തെളിയിച്ച നേതാവായിരുന്നു എംഎം ജേക്കബ്: എകെ ആന്റണി

എകെ ആന്റണി

കോട്ടയം: രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം ജനസേവനമായിരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുതിര്‍ന്ന നേതാവ് എംഎം ജേക്കബ് എന്ന് ആന്റണി അഭിപ്രായപ്പെട്ടു.

പാലായില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഘാലയ ഗവര്‍ണറുമായിരുന്ന എംഎം ജേക്കബിനെ ആദരിക്കാനായി കെപിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

രാഷ്ട്രീയം എന്നാല്‍ ജനസേവനമാണ്. രാഷ്ട്രീയത്തില്‍ നിന്നാല്‍ പണമുണ്ടാക്കാമെന്നത് അപകടകരമായ ചിന്തയാണെന്ന് ആന്റണി പറഞ്ഞു. പണമുണ്ടാക്കണമെന്നുള്ളവര്‍ രാഷ്ട്രീയം വിട്ട് മറ്റ് ജോലികള്‍ തേടുന്നതാകും ഉചിതമെന്ന് ആന്റണി വ്യക്തമാക്കി.

ബഹുസ്വരത കാത്തുസൂക്ഷിക്കുക എന്നതാണ് രാജ്യം ശിഥിലമാകാതിരിക്കാനുള്ള ഏകമാര്‍ഗ്ഗമെന്ന് ആന്റണി പറഞ്ഞു. ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിലൂടെ മാത്രമെ ബഹുസ്വരത നിലനിര്‍ത്താനാകു. ഒരു മതവും ആചാരവും മതിയെന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അപകടകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top