തലയെടുപ്പോടെ കരിവീരന്‍ ബാലകൃഷ്ണന്‍ മുല്ലയ്ക്കലില്‍ തിരിച്ചെത്തി

തുറവൂരില്‍ ഇടഞ്ഞ ആന  മു​ല്ല​യ്ക്ക​ൽ ബാ​ല​​കൃഷ്ണനെ തളച്ചപ്പോള്‍ (ഫയല്‍ ചിത്രം)

ആലപ്പുഴ: ആന പ്രേമികള്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ പകര്‍ന്നായിരുന്നു മരണത്തിന്റെ വക്കില്‍ നിന്നും മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ തിരികെയെത്തിയത്. ബുധനാഴ്ച കാലത്ത് കടമ്പനാട് ക്ഷേത്രത്തില്‍ നിന്ന് നടന്നാണ് ബാലകൃഷ്ണനും പാപ്പാന്‍മാരും മുല്ലയ്ക്കലിലേക്ക് യാത്ര പുറപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെത്തി.

മരണത്തിന്റെ വക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ആനയ്ക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണവും ആനപ്രേമികള്‍ ഒരുക്കിയിരുന്നു. രണ്ടര മാസത്തെ ചികിത്സക്ക് ഒടുവിലാണ് പൂര്‍ണ്ണ ആരോഗ്യവാനായ
ബാലകൃഷ്ണനെ ആലപ്പുഴ  മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചത്. ആനയെ കാണാന്‍ നിരവധി ആനപ്രേമികളും എത്തിച്ചേരുന്നുണ്ട്. കാഴ്ചക്കാരുടെ മുന്നില്‍ തന്റെ വികൃതിയും കുറുമ്പും പുറത്തെടുത്ത് അവരെ സന്തോഷിപ്പിക്കുകയാണ് കരിവീരന്‍ ബാലകൃഷ്ണന്‍.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനാണ് ചേര്‍ത്തല തുറവൂര്‍ അനന്തന്‍കരി പാടശേഖരത്തെ ചതുപ്പില്‍ മൂല്ലക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന അകപ്പെട്ടത്. ലോറിയില്‍ ആലപ്പുഴയിലേക്ക് കൊണ്ടുവരുമ്പോള്‍ ഇടഞ്ഞ് ലോറിയില്‍ നിന്ന് ചാടുകയായിരുന്നു ബാലകൃഷ്ണന്‍. 15 മണിക്കൂറത്തെ പ്രയത്‌നത്തിനൊടുവിലായിരുന്നു ആനയെ കരയ്ക്കെത്തിച്ചത്. ആന പിന്നീടും ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. തുടര്‍ന്ന് തുറവൂരില്‍ തളച്ച്, ആന ശാന്തനായ ശേഷമാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്.

രണ്ട് മാസത്തെ ചികിത്സകള്‍ക്കെടുവില്‍ മുല്ലയ്ക്കല്‍ ഭഗവതിയുടെ നടയില്‍ വീണ്ടും ആ പഴയ ഉന്മേഷത്തോടെയാണ് ബാലകൃഷ്ണന്‍ തിരിച്ചെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top