ട്രംപിന്റെ ‘ഫേക്ക് ന്യൂസ്’ ഇത്തവണ ഏറ്റവും അധികം ലോകശ്രദ്ധ നേടിയ വാക്ക്

ഡോണള്‍ഡ് ട്രംപ്

ലണ്ടന്‍ : ആമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച വാക്കായിരുന്നു ഫേക്ക് ന്യൂസ് (വ്യാജ വാര്‍ത്ത). ഇതാണ് ഇത്തവണ ലോകത്ത് ഏറ്റവും പ്രചാരം നേടിയ ഇംഗ്ലീഷ് വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കോളിന്‍സ് ഡിക്ഷ്ണറിയാണ് ഫേക്ക് ന്യൂസ് എന്ന വാക്കിന്റെ ഉപയോഗം ഒരു വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയത്.

അമേരിക്കന്‍ മാധ്യമങ്ങളെ വിമര്‍ശിക്കാനായിരുന്നു ട്രംപ് ഫേക്ക് ന്യൂസ് എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരവേളയിലും ട്രംപ് ഏറെ തവണ ഉപയോഗിച്ച വാക്കും ഇതുതന്നെയായിരുന്നു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പിന്റെ സമയത്ത് തെരേസ മേയും ജെറെമി കോള്‍ബിനും ഫേക്ക് ന്യൂസ് എന്ന വാക്കിന് കൂടുതല്‍ പ്രചാരം നല്‍കി.

2015 മുതലാണ് ഫേക്ക് ന്യൂസ് എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയത്. മാധ്യമങ്ങളെക്കുറിച്ച് പറയാനാണ് ഈ വാക്ക് കൂടുതലായും ഉപയോഗിക്കുന്നത്. ട്രംപിന് പിന്നാലെ മിയ്ക്ക ആളുകളും ഈ വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഫേക്ക് ന്യൂസിന്റെ ഉപയോഗം 365 ശതമാനമായി കൂടാന്‍ കാരണം.

ഫേക്ക് ന്യൂസിനു പുറമെ ഇക്കോ ചേമ്പര്‍, ഫിജറ്റ് സ്പിന്നര്‍, ജെന്‍ഡര്‍ ഫ്ലൂയ്ഡ്, ഗിഗ് ഇക്കോണമി എന്നിവയും ആളുകള്‍ ഈ വര്‍ഷം കൂടുതല്‍ ഉപയോഗിച്ച വാക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രെക്സിറ്റായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച വാക്ക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top