സിനിമയില്‍ പുരുഷന്മാര്‍ക്കെതിരെയും ലൈംഗിക അതിക്രമങ്ങള്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഹോളിവുഡ് നടന്‍ ഗീല്‍സ് മരിനൈ

ഗീല്‍സ് മരിനൈ

ലോസ് ആഞ്ചെലെസ് : സ്ത്രീകള്‍ക്കുപുറമെ സിനിമാലോകത്തെ ലൈംഗികപീഡന വിവരങ്ങളെ തുറന്നു പറയുകയാണ് പുരുഷ താരങ്ങളും. സ്ത്രീകളെ പോലെ തന്നെ ഒരുപാടു പുരുഷന്മാര്‍ക്കും സമാനമായ അനുഭവങ്ങള്‍ സിനിമാ ലോകത്ത് ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഗീല്‍സ് മരിനൈ എന്ന നടന്റെ അനുഭവങ്ങള്‍.

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന മി റ്റൂ ക്യാംപെയിനിലൂടെയാണ് മരിനൈ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞത്. സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെയാണ് ഗീല്‍സ് മരിനൈ ഹോളിവുഡില്‍ പ്രസിദ്ധനാകുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം ലൈംഗികമായ പല അതിക്രമങ്ങളും തനിക്കുണ്ടായി എന്നാണ് നടന്‍ പറഞ്ഞത്.

തേടി വന്ന പലര്‍ക്കും താനൊരു മാംസക്കഷ്ണം മാത്രമായിരുന്നു എന്നാണ് നടന്റെ വെളിപ്പെടുത്തല്‍. പുരുഷന്മാര്‍ പലരും മീ റ്റൂ ക്യാംപെയിനില്‍ പങ്കെടുക്കാറില്ല. തങ്ങള്‍ക്കുനേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞാല്‍ ആണത്തം നഷ്ടമാകും എന്ന് ഭയന്നാണ് പലരും ഇതിന് തയ്യാറാകാത്തതെന്നും മരീനൈ പറഞ്ഞു.

നടികള്‍ക്കുനേരെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ നടത്തിയ ലൈംഗികഅതിക്രമങ്ങള്‍ വെളിപ്പെത്തിയാണ് മീ റ്റൂ ക്യാംപെയിനിന് പ്രചാരം ലഭിച്ചത്. ലൈംഗികാതിക്രമം ലോകത്ത് എത്രത്തോളം വ്യാപിച്ചു എന്ന് ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു മീ റ്റൂ ക്യാംപെയിനിന്റെ ലക്ഷ്യം.

DONT MISS
Top