മികച്ച ചിത്രങ്ങളെടുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുമായി ഒപ്പോ എഫ്5

ഒപ്പോ എഫ്5

ക്യാമറയുടെ കാര്യത്തില്‍ ഒപ്പോയെ വെല്ലാന്‍ മറ്റ് ചൈനീസ് നിര്‍മാതാക്കള്‍ നന്നായി ശ്രമിക്കുന്നുണ്ട്. വാങ്ങുന്ന വിലയ്ക്ക് മുതലാകുന്ന ക്യാമറയും ഒപ്പോ നല്‍കാറുണ്ടെന്നതാണ് കാര്യം. മറ്റ് നിര്‍മാതാക്കളാരും ക്യാമറ മികച്ചതായിരിക്കും അതുകൊണ്ട് ഈ ഫോണ്‍ വാങ്ങാം എന്ന് പൊതുവേ പറയാറില്ല. ഒപ്പോയുടെ ആപ്തവാക്യം തന്നെ ക്യാമറാ സ്മാര്‍ട്ട് ഫോണ്‍ എന്നതാണ്.

ഇപ്പോഴിതാ ഒപ്പോ വീണ്ടും മറ്റൊരു ക്യാമറാ ഫോണുമായി എത്തിയിരിക്കുന്നു. എഫ് 5 എന്ന ഈ മോഡലിന് പിന്നിലോ മുന്നിലോ ഇരട്ട ക്യാമറകള്‍ വീതമൊന്നുമില്ലെങ്കിലും ഉള്ളത് ഒരല്‍പം മികച്ച സാങ്കേതിക വിദ്യയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മുഖം കത്യമായി മനസിലാക്കി ആവശ്യത്തിന് വെളിച്ചവും നിറവും ചേര്‍ത്ത് സുന്ദരമാക്കി വിചാരിക്കുന്നതിലുമപ്പുറമുള്ള റിസള്‍ട്ട് തരുന്നതാണ് ഈ ക്യാമറ.

ഇരുന്നൂറിലധികം പൊസിഷനിംഗ് സ്‌പോട്ടുകള്‍ വിലയിരുത്തിയാണ് ഒപ്പോ എഫ്5 ബുദ്ധി പ്രകടിപ്പിക്കുന്നത്. മുഖത്തെ ഓരോ ചെറിയ വിശദാംശങ്ങളും ഒപ്പിയെടുത്ത് മൂക്കും കണ്ണുകളും ചുണ്ടുകളും ഒക്കെ മനസിലാക്കി അനുപാതം വരെ കൃത്യമാക്കി സ്വാഭാവികമെന്നുതോന്നിക്കുന്ന തരത്തിലുള്ള സെല്‍ഫി ഇവന്‍ എടുത്തുതരും. വലിയ പ്രകാശമൊന്നുമില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

മികച്ച സ്മാര്‍ട്ട് ഫോണുകളെല്ലാം എഐ പല രീതിയില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് സാങ്കേതികമായി ഏറെ മുന്നിലാണെന്നാണ് അവകാശവാദം. ഒപ്പോ നിലവില്‍ മികച്ച ക്യാമറകള്‍ നല്‍കുന്നതിനാല്‍ ഇനിയും നിലവാരം വര്‍ദ്ധിപ്പിച്ച് പുതിയ മോഡലെത്തുമ്പോള്‍ അത് സെല്‍ഫി പ്രേമികളെ ആഹ്ലാദിപ്പിക്കും.

6 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒക്ടാക്കോര്‍ മീഡിയാടെക് പ്രോസസ്സറും 4/6 ജിബി വേരിയന്റുകളുമാണ് ഫോണിനുള്ളത്. എസ്ഡി കാര്‍ഡുവഴി 256 ജിബി സംഭരണം വര്‍ദ്ധിപ്പിക്കാവുന്ന ഫോണിന് 3200 എംഎഎച്ച് ബാറ്ററിയാണുളളത്. നൗഗട്ട് അടിസ്ഥാനമാക്കിയ ഫോണിന് 152 ഗ്രാം മാത്രമേ ഭാരമുള്ളൂ. 4 ജിബി വേരിയന്റിന് 20,000 രൂപയോളമാകും ഇന്ത്യയിലെത്തുമ്പോള്‍ വില.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top