കൂട്ടബലാല്‍സംഗത്തിന് ഇരരായ പെണ്‍കുട്ടിക്ക് അപമാനം ഭയന്ന് വീട്ടുകാര്‍ ചികിത്സ നിഷേധിച്ചു; രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു

പ്രതീകാത്മക ചിത്രം

ഫാസില്‍ക്ക(പഞ്ചാബ്) : കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനം  ഭയന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകത്തതിനാല്‍ രക്തസ്രാവത്തെ തുടര്‍ന്ന്  പെണ്‍കുട്ടി മരിച്ചു. അപമാനഭയം കാരണം സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ വീട്ടുകാര്‍ മൂടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 25 ആം തീയ്യതിയായിരുന്നു പെണ്‍കുട്ടിക്ക് പീഡനത്തിന് ഇരയായത്. അന്നുതൊട്ട് പെണ്‍കുട്ടി രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുകയുമായിരുന്നു. അമിതരക്തസ്രാവം ഉണ്ടായി ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്.

ഏഴാം ക്ലാസുകാരിയാ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകുന്ന വഴിക്കായിരുന്നു പീഡനത്തിന് ഇരയായത്. ക്രൂരമായി പീഡിപ്പിച്ച പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റികാട്ടില്‍ നിന്നുമായിരുന്നു വീട്ടുകാര്‍ കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും എന്നാല്‍ വീട്ടില്‍ എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചുപോയതായും പൊലീസ് ഉദ്യോഗസ്ഥനായ അമര്‍ജിത്ത് സിംഗ് പറഞ്ഞു.

കുട്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടമായിരുന്നുവെന്നും അമര്‍ജിത്ത് പറഞ്ഞു. സാമൂഹികമായി വളരെ പിന്നാക്കം നില്‍ക്കുന്ന സ്ഥലത്താണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടാണ് പെണ്‍കുട്ടി ചികിത്സ നല്‍കാന്‍പോലും അവര്‍ തയ്യാറാകാത്തത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വീട്ടുകാര്‍ പൊലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്നും പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ പ്രതിയുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റ് മൂന്നുപേര്‍ക്കെതിരെയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

DONT MISS
Top