കോണ്ടം ധരിച്ചാല്‍ അലര്‍ജ്ജിയെന്ന് തെറ്റിദ്ധരിപ്പിച്ച് 30 സ്ത്രീകളില്‍ എയ്ഡ്‌സ് പടര്‍ത്തി; ഇറ്റലിയില്‍ യുവാവിന് 24 വര്‍ഷം ജയില്‍ ശിക്ഷ

വാലന്റീനോ ടലൂട്ടോ

റോം: എയ്ഡ്‌സ് പടര്‍ത്തിയ യുവാവിന് ഇറ്റലിയില്‍ ജയില്‍ ശിക്ഷ. 30 സ്ത്രീകളില്‍ എയ്ഡ്‌സ് പടര്‍ത്തി എന്ന് തെളിയിക്കപ്പെട്ടതിനാല്‍ 24 വര്‍ഷമാണ് ശിക്ഷ. ഹാര്‍ട്ട് സ്റ്റൈല്‍ എന്നറിയപ്പെട്ട വാലന്റീനോ ടലൂട്ടോ എന്ന 33 വയസുകാരനായ യുവാവിനാണ് ശിക്ഷലഭിച്ചത്.

ഡേറ്റിംഗ് സൈറ്റുകള്‍ വഴി പരിചയപ്പെട്ട യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. എന്നാല്‍ തനിക്ക് എയ്ഡ്‌സ് രോഗമുണ്ടെന്ന് മറച്ചുവച്ചായിരുന്നു ഇത്. കോണ്ടം തനിക്ക് അലര്‍ജ്ജിയാണ് അതിനാല്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഇയാള്‍ യുവതികളെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തി. തനിക്ക് എച്ച്‌ഐവിയോ മറ്റ് ലൈംഗിക രോഗങ്ങളോ ഇല്ല എന്നും ഇയാള്‍ ആവര്‍ത്തിച്ചിരുന്നു.

2006 മുതല്‍ 2015 വരെ വാലന്റീനോ 53 സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 30 പേര്‍ എച്ച്‌ഐവി ബാധിതരായിക്കഴിഞ്ഞു. ഇവരില്‍ മൂന്നൂപേരുടെ ഭര്‍ത്താക്കന്മാരിലേക്ക് എച്ച്‌ഐവി പടര്‍ന്നിട്ടുണ്ട്. ഒരു സ്ത്രീയുടെ കുഞ്ഞിലേക്കും ഇത് പകര്‍ന്നിട്ടുണ്ട്. ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ബാക്കി യുവതികള്‍ എച്ച്‌ഐവി വൈറസ് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ വിവിധ തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ കടന്നുപോവുകയാണ്.

DONT MISS
Top