ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ സാംസങ്ങിനെ പിന്തള്ളി ബിബികെ ഇലക്ട്രോണിക്‌സ് ഒന്നാമത്

വിവോ, ഒപ്പോ സ്മാര്‍ട്ട് ഫോണുകള്‍

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബിബികെ ഇലക്ട്രോണിക്‌സ് ഒന്നാം സ്ഥാനത്തെത്തി. ലോകത്ത് ആകെയുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ സാംസങ്ങിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് എത്താനും ബിബികെയ്ക്ക് കഴിഞ്ഞു. സൈബര്‍ മീഡിയ റിസേര്‍ച്ചിന്റെ കണക്കുപ്രകാരമാണ് ബിബികെ ഈ വലിയ നേട്ടം വെട്ടിപ്പിടിച്ചിരിക്കുന്നത്.

വിവോ, ഒപ്പോ എന്നീ ബ്രാന്‍ഡുകള്‍ വഴിയാണ് ഇന്ത്യയില്‍ ഇങ്ങനെ ഒരു കുതിപ്പ് നടത്തിയത്. ജിയോ 4ജി ഓഫറുകളുമായി കളം നിറഞ്ഞപ്പോള്‍ അത് ഏറ്റവും മുതലെടുത്തതും വിവോയും ഒപ്പോയും ചേര്‍ന്നാണ്. എന്നാല്‍ ‘വണ്‍ പ്ലസ്’ സ്മാര്‍ട്ട് ഫോണുകള്‍ പ്രീമിയം വിഭാഗത്തില്‍ മാത്രം മത്സരിക്കുന്നതിനാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. വിവോയും ഒപ്പോയും പരസ്പരം മത്സരിക്കുന്നുവെന്ന തോന്നല്‍ വിപണിയിലുള്ളതും മാതൃകമ്പനിക്ക് ഗുണമായി ഭവിക്കുന്നുണ്ട്.

മൊബൈലിന് പുറമെ ടെലിവിഷനും ക്യാമറകളും നിര്‍മിക്കുന്നുണ്ട് ബിബികെ. ചൈനയിലെ ഏറ്റവും വലിയ നികുതി ദായകരിലൊരാളാണ് ഈ കമ്പനി. മറ്റ് ചൈനീസ് നിര്‍മാതാക്കളെ അതിശയിപ്പിച്ച് അമേരിക്കയിലും യൂറോപ്പിലും സല്‍പ്പേരുണ്ടാക്കിയെടുക്കാന്‍ ബിബികെയ്ക്ക് സാധിച്ചു. മെമോരെക്‌സ്, ഫില്‍കോ എന്നീ ബ്രാന്‍ഡുകളിലും അമേരിക്കയില്‍ കമ്പനിക്ക് വില്‍പനയുണ്ട്. ‘വണ്‍ പ്ലസ്’ എന്ന ബ്രാന്റ് തന്നെയാണ് കമ്പനിയുടെ അഭിമാന താരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top