“യന്തിര ലോകത്തെ സുന്ദരിയേ..”, ഓഡിയോ ലോഞ്ചിനുമുന്‍പേ യന്തിരന്‍ രണ്ടാം ഭാഗത്തിലെ രണ്ട് പാട്ടുകള്‍ ചോര്‍ന്നു

ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റര്‍

ഇന്ത്യയിലുണ്ടായ ഏറ്റിവും വലിയ ബജറ്റുള്ള ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന യന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2.0 യിലെ പാട്ടുകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങിന് മുമ്പാണ് പാട്ടുകള്‍ ചോര്‍ന്നത്.

ഓഡിയോ ലോഞ്ച് ഭംഗിയായി നടന്നുവെങ്കിലും അതിനുമുമ്പേ രണ്ട് പാട്ടുകള്‍ ഇന്റര്‍നെറ്റിലെത്തി. ചിത്രത്തിന്റെ തമിഴ്, ഹിന്ദി പാട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. യന്തിര ലോകത്ത്, രാജലി എന്നീ പാട്ടുകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. ശരാശരി നിലവാരം പുലര്‍ത്തുന്ന ഈ ഗാനങ്ങള്‍ക്കുപുറമെ ഒരു പാട്ടുകൂടിയാണ് വരാനുള്ളത്. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

350 കോടി മുടക്കിയാണ് ചിത്രമെത്തുന്നത്. അക്ഷയ്കുമാര്‍ ശക്തനായ വില്ലനായി അഭിനയിക്കുമ്പോള്‍ ആമി ജാക്‌സനാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി എത്തുന്നത്. അടുത്ത വര്‍ഷം ആദ്യം തിയേറ്ററില്‍ ചിത്രമെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. 2.0 റീലീസ് കഴിഞ്ഞാല്‍ പിന്നീട് പുറത്തുവരുന്ന ശങ്കറിന്റേതായ ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമായിരിക്കും.

DONT MISS
Top